ന്യൂഡൽഹി: കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370, 35A എന്നിവ രാജ്യത്തേക്ക് തീവ്രവാദികൾക്ക് നുഴഞ ്ഞുകയറാനുള്ള മാർഗമായിരുന്നുവെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി ആർട്ടിക് കിൾ 370 റദ്ദാക്കി തീവ്രവാദികൾ കടന്നുകയറുന്ന പാത അടച്ചു. പ്രധാനമന്ത്രി മോദി അതിനുള്ള ധൈര്യം കാണിച്ചുവെന്നും അമിത് ഷാ പറഞ്ഞു. സർദാർ പട്ടേലിെൻറ ജന്മ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ‘റൺ ഫോർ യൂനിറ്റി’ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർദാർ പട്ടേലിന് ഇന്ത്യയിലെ 550 നാട്ടുരാജ്യങ്ങളെ ഒരുമിപ്പിക്കാൻ കഴിഞ്ഞു. എന്നാൽ കശ്മീർ വിഷയത്തിൽ അദ്ദേഹത്തിന് പശ്ചാതപിക്കേണ്ടിവന്നു. ജമ്മുകശ്മീർ ഇന്ത്യയോട് ചേർന്നെങ്കിലും ആർട്ടിക്കിൾ 370ഉം 35Aയും തടസമായി. 70 വർഷം ഇതിന് മാറ്റമുണ്ടായിരുന്നില്ല. 2019 ആഗസ്റ്റ് 5ന് മോദി സർക്കാർ സർദാറിെൻറ സ്വപ്നം പൂർത്തീകരിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര വകുപ്പ് മന്ത്രിയായ സർദാർ വല്ലഭായ് പട്ടേലിെൻറ ജന്മദിനത്തിലാണ് ജമ്മുകശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളായി പ്രാബല്യത്തിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.